Loading ...

Home National

ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് 50% കുറക്കാനൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ല‍‍ക്ഷ്വറി ട്രെയിനുകളായ ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ്, പാലസ് ഒാണ്‍ വീല്‍സ് തുടങ്ങിയവയുടെ താരിഫ്(കയറ്റുമതി ഇറക്കുമതി തീരുവ) നിരക്ക് 50% കുറക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സാധാരണക്കാര്‍ക്കും ട്രെയിനുകള്‍ സ്വീകാര്യമാക്കാനാണ് റെയില്‍വേയുടെ നടപടി. നിലവില്‍ 10,000 മുതല്‍ 34,000 വരെയാണ് ട്രെയിനുകളിലെ നിരക്ക്. എന്നാല്‍ പുതിയ താരിഫ് നിരക്ക് വിനോദ സഞ്ചാര വകുപ്പിനും ഐ.ആര്‍.ടി.സിക്കും തിരിച്ചടിയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താരിഫ് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്നിരിക്കെ കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തോട് വിവിധയിടങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്നും സൂചനകളുണ്ട്.രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി നടത്തുന്ന റോയല്‍ രാജസ്ഥാന്‍റെ വരുമാനം 63.18 ശതമാനമായി കുറഞ്ഞിരുന്നു. പാലസ് ഒാണ്‍ വീല്‍സിന്‍റെ വരുമാനത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് റെയില്‍വേ നിരക്ക് കുറക്കാനൊരുങ്ങുന്നത്.

Related News