Loading ...

Home National

ഇന്ത്യാ വിഭജനം: നെഹ്​റുവിനെയും ​പ​ട്ടേലിനെയും വിമര്‍ശിച്ച്‌​ ഫറൂഖ്​ അബ്​ദുല്ല

കശ്​മീര്‍: പുതിയ വിവാദത്തിന്​ തിരികൊളുത്തി നാഷണല്‍ കോണ്‍ഫറന്‍സ്​ അധ്യക്ഷന്‍ ഫറൂഖ്​ അബ്​ദുല്ല. ഇന്ത്യാ വിഭജനത്തിന്​ കാരണക്കാര്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്​റു, സര്‍ദാര്‍ വല്ലാഭായി പ​േട്ടല്‍, മൗലാന അബ്​ദുല്‍ കലാം ആസാദ്​ എന്നിവരാണെന്നും പാകിസ്​താന്‍ സ്​ഥാപകന്‍ മുഹമ്മദലി ജിന്ന വിഭജനത്തിന്​ എതിരായിരുന്നെന്നും ഫറൂഖ്​ അബ്​ദുല്ല പറഞ്ഞു. ഒരു ചടങ്ങില്‍ പ​െങ്കടുത്ത്​ സംസാരിക്കവെയാണ്​ വിവാദ പരാമര്‍ശം.വിഭജനവുമായി ബന്ധപ്പെട്ട കമീഷ​​െന്‍റ റെക്കോര്‍ഡ്​ കൈയ്യിലുണ്ട്​. മുസ്​ലിം, സിഖ്​ അടക്കമുള്ള ന്യൂന പക്ഷങ്ങള്‍ക്ക്​ ഇന്ത്യയില്‍ പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാല്‍ ഇന്ത്യയെ വിഭജിക്കേണ്ടതില്ലെന്നായിരുന്നു റെക്കോര്‍ഡിലുള്ളതെന്നും അബ്​ദുല്ല വ്യക്​തമാക്കി. ജിന്ന ഇതിനെ അനുകൂലിച്ചപ്പോള്‍ നെഹ്​റു, ആസാദ്​, പ​േട്ടല്‍ എന്നിവര്‍ എതിര്‍ത്തു. ഇതാണ്​ ജിന്ന പാകിസ്​താന്‍ രൂപീകരിക്കുന്നതിലേക്ക്​ നയിച്ചതെന്നും അബ്​ദുല്ല വ്യക്​തമാക്കി.സംഭവം വിവാദമാവുകയും കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ്​ ഫറൂഖ്​ അബ്​ദുല്ലയോ​ട്​ ഉപഭൂഖണ്ഡത്തി​​െന്‍റ ചരിത്രം ഒന്നു കൂടി വായിക്കണമെന്ന്​ ആവശ്യ​െ​പ്പടുകയും ചെയ്​തു. തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം ഉന്നയിച്ച്‌ ഫറൂഖ്​ അബ്​ദുല്ല​ വര്‍ഗീയ പ്രശ്​നമുണ്ടാക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Related News