Loading ...

Home National

ഡല്‍ഹിയില്‍ കടുത്ത മൂടല്‍മഞ്ഞ്; ജാഗ്രത നിര്‍ദ്ദേശം നല്‍കി അധികൃതര്‍

മൂടല്‍മഞ്ഞില്‍ കുളിച്ച്‌ രാജ്യതലസ്ഥാനമായ ഡല്‍ഹി. ഇതിന്റെ ഫലമായി ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞിട്ടുണ്ട് .
താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്. അടുത്ത നാലുദിവസത്തേക്ക് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കന്‍ യുപി, പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുന്നതും മൂടല്‍മഞ്ഞിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related News