Loading ...

Home National

പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു.അടുത്ത ശനിയാഴ്ച അസന്‍സോള്‍, ബിധാന്‍ നഗര്‍, സിലിഗുരി, ചന്ദന്‍ നഗര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ടിയിരുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് ശേഷം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നാല് മുതല്‍ ആറു ആഴ്ച വരെ നീട്ടിവെക്കാന്‍ കഴിയുമോയെന്ന് കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനോട് ആരാഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഒരു തീരുമാനത്തിലെത്താന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

Related News