Loading ...

Home National

ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ജനുവരി 16ന് ദേശിയ സ്റ്റാര്‍ട്ടപ്പ് ദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിച്ചതിന്റെ ആറാം വാര്‍ഷിക പരിപാടിയില്‍ നൂറ്റന്‍പതിലധികം സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി.
2022ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യവും അവസരങ്ങളും നല്‍കി കൊണ്ട് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കാനാണ് ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുന്നതെന്നും മോദി കൂട്ടിചേര്‍ത്തു.
ആഗോള ഇന്നോവേഷന്‍ ഇന്‍ഡെക്സില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ടെന്നും സ്റ്റാര്‍ട്ട് അപ്പ് പ്രവര്‍ത്തനങ്ങള്‍ കാരണം 2015ല്‍ 81 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 46 ാം സ്ഥാനത്തെതിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ സമീപ വര്‍ഷങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് വിജയങ്ങളെക്കുറിച്ചും അദേഹം വിവരിച്ചു. 2013-14 വര്‍ഷങ്ങളില്‍ 4000 പേറ്റന്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 28000 പേറ്റന്റുകളായി വര്‍ധിച്ചു. അതുപോലെ 2013 - 14 ല്‍ 70000 ട്രേഡ്മാര്‍ക്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21 വര്‍ഷത്തില്‍ 2.5 ലക്ഷം ട്രേഡ് മാര്‍ക്കുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകള്‍ കേവലം നൂതനാശയങ്ങള്‍ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത് , നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് ഇന്നവേഷനുകളും ടെക്നോളജിയും അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും അദ്ധേഹം പറഞ്ഞു.

Related News