Loading ...

Home National

ഡൽഹിയിലെ സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം മാത്രം

രാജ്യ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കും. ഡൽഹിയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിബന്ധന മുന്നോട്ടുവച്ചത്. അടിയന്തിരാവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം ആവും. ഇതുവരെ പകുതി തൊഴിലാളികൾക്ക് ഓഫീസിലും ബാക്കി പകുതിക്ക് വീട്ടിലുമാണ് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് റെസ്റ്ററൻ്റുകളിൽ ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. ഇനി ടേക്ക്ഇവേയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 35,875,790 ആണ്. ഇന്നലെ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,84,213 ആയി.

അതേസമയം, രാജ്യത്ത് 69,959 പേർ കൊവിഡിൽ നിന്നും മുക്തി നേടി. സജീവ കേസുകൾ 97,827 ആയി വർദ്ധിച്ചു. രോഗമുക്തി, സജീവ കേസുകൾ, മരണങ്ങൾ എന്നിവ മൊത്തം കേസുകളുടെ 96.36 ശതമാനവും 2.29 ശതമാനവും 1.35 ശതമാനവുമാണ്. രാജ്യത്ത് 4461 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

Related News