Loading ...

Home National

കെ-​റെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

 à´¨àµà´¯àµ‚​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ക്ക് ഇ​ട​യാ​യി​രി​ക്കു​ന്ന കെ ​റെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.
സാ​മ്പ​ത്തി​ക സാ​ധ്യ​ത പ​രി​ശോ​ധി​ച്ചേ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കൂ​ക​യു​ള്ളു​വെ​ന്നും കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി റാ​വു​സാ​ഹെ​ബ് ദാ​ദാ​റാ​വു ദാ​ന്‍​വെ അ​റി​യി​ച്ചു.

പാ​ര്‍​ല​മെ​ന്‍റി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കു വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ആ​രം​ഭി​ക്കാ​ന്‍ സ​മ​യം ആ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

കെ ​റെ​യി​ല്‍ റെ​യി​ല്‍​വേ​യു​ടെ​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​ണ്. 51 ശ​ത​മാ​നം കേ​ര​ള സ​ര്‍​ക്കാ​രും 49 ശ​ത​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​ണ് സം​രം​ഭ​ത്തി​നാ​യി മു​ട​ക്കു​ന്ന​ത്. 530 കി​ലോ മീ​റ്റ​ര്‍ നീ​ള​മു​ള്ള കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള സെ​മി-​ഹൈ സ്പീ​ഡ് റെ​യി​ല്‍​വേ സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി കെ ​റെ​യി​ല്‍ സ​ര്‍​വേ​യ്ക്ക് ശേ​ഷം വി​ശ​ദ​മാ​യ പ്രൊ​ജ​ക്റ്റ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​ട്ടു​ണ്ട്. 63,493 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.പ​ദ്ധ​തി​യു​ടെ ടെ​ക്നോ-​ഇ​ക്ക​ണോ​മി​ക് വ​യ​ബി​ലി​റ്റി കൂ​ടി പ​രി​ഗ​ണി​ക്കാ​നു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. നി​ര്‍​മാ​ണ രീ​തി, ഭൂ​മി​ഏ​റ്റെ​ടു​ക്ക​ല്‍ എ​ന്നി​വ ഇ​പ്പോ​ള്‍ തീ​രു​മാ​നം ആ​യി​ട്ടി​ല്ല എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related News