Loading ...

Home National

നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

 à´ªà´¨à´¾à´œà´¿: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രി മൈക്കിള്‍ ലോബോ ബിജെപി വിട്ടു.കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.കൂടാതെ യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് à´…à´‚à´—à´‚ ഗജാനന്‍ ടില്‍വേ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഗജാനന്‍ പറഞ്ഞു.സങ്കേത് പര്‍സേക്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, വിനയ് വൈഗങ്കര്‍, à´“à´‚ ചോദ്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.


Related News