Loading ...

Home National

ലൈസന്‍സ് പുനഃസ്ഥാപിച്ചു; മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാം

കൊല്‍ക്കത്ത ആസ്ഥാനമായ മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌.സി.ആര്‍.എ ലൈസന്‍സ് കേന്ദ്രം പുനഃസ്ഥാപിച്ചു.രേഖകള്‍ തൃപ്തികരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മതിയായ രേഖകകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് നേരത്തെ സര്‍ക്കാര്‍ റദാക്കിയത്.

രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചതോടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശത്തു നിന്നു സംഭാവനയായി പണം സ്വീകരിക്കാനാവുമെന്ന് ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.. ബാങ്ക് അക്കൗണ്ടിലെ പണം വിനിയോഗിക്കുന്നതിനും തടസമില്ല. ആഭ്യന്തര മന്ത്രാലയം എഫ്‌.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ മിഷനറീസ് ഒഫ് ചാരിറ്റി എസ്.ബി.ഐക്കു കത്തു നല്‍കിയിരുന്നു. വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെങ്കില്‍ നിജസ്ഥിതി വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട വകുപ്പിന് സമര്‍പ്പിച്ചതിന് ശേഷം ലൈസന്‍സ് പുനഃസ്ഥാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. എഫ്‌.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതില്‍ സര്‍ക്കാരിനെ തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയന്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ പുനസ്ഥാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡെറിക് ഒളിയമ്ബുമായി രംഗത്തെത്തി.'' സ്നേഹത്തിന്‍റെ കരുത്ത് 56 ഇഞ്ചിന്‍റെ ശക്തിയെക്കാള്‍ ശക്തമാണ്'' ഡെറിക് ട്വീറ്റ് ചെയ്തു.

Related News