Loading ...

Home National

പണപെരുപ്പം ആകാശം തൊട്ടു, തൊഴിലില്ലായ്മയും രൂക്ഷം; ബി.ജെ.പിയെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി വരുണ്‍ ഗാന്ധി

ലഖ്​നോ: രാജ്യത്ത്​ രൂക്ഷമായ തൊഴിലില്ലായ്മക്കും പണപെരുപ്പത്തിനുമെതിരെ സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച്‌​ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.രാജ്യം ഗുരുതരമായ ഘട്ടത്തിലൂടെയാണ്​ കടന്നുപോകുന്നത്​. പണപ്പെരുപ്പം ആകാശം തൊടുകയാണെന്നും തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനയാണെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയിലായിരുന്നു വിമര്‍ശനം.

രാജ്യത്തെ പൊതു വിഭവങ്ങള്‍ സ്വകാര്യവത്​കരണത്തിന്‍റെ പേരില്‍ വിറ്റഴിക്കുകയാണെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ മറ്റൊരു പ്രതികരണം. സ്വകാര്യവത്​കരണത്തിന്‍റെ പേരില്‍ രാജ്യത്തെ പ്രധാന പൊതു വിഭവങ്ങളെല്ലാം വിറ്റഴിക്കുന്നു. എല്ലാം വിറ്റഴിക്കുമ്ബോള്‍ രാജ്യത്തിന്​ എന്ത്​ സംഭവിക്കുമെന്ന്​ ചിന്തിക്കണമെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ വരുണ്‍ ഗാന്ധി പിലിഭിത്തിലെ 18 ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്ന്​ പ്രൈവറ്റ്​ സെക്രട്ടറി എം.ആര്‍. മാലിക്​ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഴിമതി രാഷ്ട്രീയത്തെക്കുറിച്ച്‌​ ജനങ്ങള്‍ ബോധവാന്‍മാരായിരിക്ക​ണ​െമന്നും​ അദ്ദേഹം പറഞ്ഞു. 'സ്വാര്‍ഥതയും അഴിമതിയും നിറഞ്ഞതാണ്​ ഇന്നത്തെ രാഷ്ട്രീയം. രാജ്യത്തെക്കുറിച്ച്‌​ ആവലാതിപ്പെടുന്ന സത്യസന്ധരായ ആളുകളെ രാഷ്​ട്രീയത്തിലേക്ക്​ കൊണ്ടുവരണം. നമ്മുടെ കഷ്ടപ്പാടുകളെ സ്വന്തം പ്രശ്നങ്ങളായി കണ്ട്​ പ്രശ്നപരിഹാരം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കണം' -പ്രസ്​താവനയില്‍ പറയുന്നു.

Related News