Loading ...

Home National

മീററ്റില്‍ കായിക സര്‍വകലാശാലക്ക്​ പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു

മീ​റ​റ്റ്: മേ​ജ​ര്‍ ധ്യാ​ന്‍​ച​ന്ദ് കാ​യി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു.സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്ത്യ​ന്‍ ഹോ​ക്കി മാ​ന്ത്രി​ക​ന്‍ മേ​ജ​ര്‍ ധ്യാ​ന്‍​ച​ന്ദി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ലാ​വ, കൈ​ലി ഗ്രാ​മ​ങ്ങ​ളി​ലാ​യി 700 കോ​ടി മു​ട​ക്കി​യാ​ണ് സ​ര്‍വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള കാ​യി​ക​പ​രി​ശീ​ല​ന സൗ​ക​ര്യ​മൊ​രു​ക്ക​ലാ​ണ്​ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ല​ക്ഷ്യം. സി​ന്ത​റ്റി​ക് ഹോ​ക്കി മൈ​താ​ന​ത്തി​നൊ​പ്പം, ഫു​ട്ബാ​ള്‍, ബേ​സ്‌​ബാ​ള്‍, വോ​ളി​ബാ​ള്‍, ഹാ​ന്‍ഡ്‌​ബാ​ള്‍, ടെ​ന്നി​സ്, ക​ബ​ഡി മൈ​താ​ന​ങ്ങ​ളും ജിം​നേ​ഷ്യം, നീ​ന്ത​ല്‍ക്കു​ളം, സൈ​ക്ലി​ങ്​ ട്രാ​ക്ക്, മ​ള്‍ട്ടി​പ​ര്‍പ്പ​സ്​ ഹാ​ള്‍, ഷൂ​ട്ടി​ങ്, സ്‌​ക്വാ​ഷ്, ഭാ​രോ​ദ്വ​ഹ​നം, ആ​ര്‍ച്ച​റി, ക​യാ​ക്കി​ങ്​ തു​ട​ങ്ങി​യ​വ​ക്കു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഒ​രു​ക്കും.

540 വീ​തം പു​രു​ഷ, വ​നി​ത താ​ര​ങ്ങ​ളെ ഒ​രേ​സ​മ​യം പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കും. യോ​ഗി സ​ര്‍​ക്കാ​ര്‍ വ​രും​മു​മ്ബ്​ യു.​പി​യി​ല്‍ ക്രി​മി​ന​ലു​ക​ളു​ടെ​യും ഗു​ണ്ട​ക​ളു​ടെ​യും വി​ള​യാ​ട്ട​മാ​യി​രു​ന്നു​വെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​വ​രെ​യെ​ല്ലാം ജ​യി​ലി​ല​ട​ച്ചു​ള്ള ക​ളി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ക​ളി​ക്കു​ന്ന​ത്. യു​വാ​ക്ക​ള്‍ മ​റ്റേ​തൊ​രു തൊ​ഴി​ല്‍രം​ഗ​ത്തെ​യും​പോ​ലെ കാ​യി​ക​രം​ഗ​ത്തെ​യും കാ​ണ​ണം. അ​താ​ണ് ആ​ഗ്ര​ഹ​വും സ്വ​പ്​​ന​വും -മോ​ദി കൂ​ട്ടി​ച്ചേ​ര്‍ത്തു.1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര നാ​യ​ക​ന്‍ മം​ഗ​ല്‍ പാ​ണ്ഡെ​യു​ടെ പ്ര​തി​മ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പാ​ര്‍​ച്ച​ന ന​ട​ത്തി. തു​ട​ര്‍​ന്ന്​ കാ​ളി ക്ഷേ​ത്ര​വും സൈ​നി​ക സ്മാ​ര​ക​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു.

Related News