Loading ...

Home National

ഡല്‍ഹിയില്‍ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചു

രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഡല്‍ഹി ‌സര്‍ക്കാര്‍.
സ്‍കൂളുകള്‍, കോളേജുകള്‍, ജിംനേഷ്യങ്ങള്‍ ,ഹാളുകള്‍ എന്നിവയ്ക്കൊപ്പം സിനിമാ തി യേറ്ററുകളും ഉടനടി അടയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതെ സമയം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ഷാഹിദ് കപൂര്‍ ചിത്രം ജേഴ്സിയുടെ റിലീസ് മാറ്റിവച്ചു. കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് മാറ്റി വയ്ക്കാന്‍‌ സാധ്യതയുണ്ടെന്നാണ് സൂചന .മഹാരാഷ്ട്ര കഴിഞ്ഞാല്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏറ്റവുമധികം കളക്ഷന്‍ കിട്ടുന്ന സ്ഥലമാണ് ഡല്‍ഹി. ഡല്‍ഹിയിലെ തിയേറ്ററുകള്‍ അടച്ചത് കൂടാതെ മഹാരാഷ്ട്രയിലെ തിയറ്ററുകളില്‍ 50 ശതമാനം പ്രവേശന നിയന്ത്രണവുമുണ്ട്. അതിനാല്‍ തന്നെ ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാണ്.

Related News