Loading ...

Home National

ഇന്ത്യന്‍ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനിമുതല്‍ ഇന്ത്യന്‍ സംഗീതം; നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യോമയാന മന്ത്രാലയം.ഇന്ത്യന്‍ കൗണ്‍സല്‍ ഓഫ്​ കള്‍ച്ചറല്‍ റിസര്‍ച്ചിന്‍റെ അഭ്യര്‍ഥന പ്രകാരം വ്യോമയാന മന്ത്രാലയം വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇതുസംബന്ധിച്ച്‌​ കത്തയച്ചു. ഇന്ത്യന്‍ സംഗീതം മത സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമെന്നാണ്​ കത്തിലെ പരാമര്‍ശം.
'ലോകമെമ്പാടുമുള്ള വിമാനങ്ങളില്‍ വെയ്ക്കുന്ന സംഗീതം അതത്​ രാജ്യങ്ങള്‍ക്ക്​ പ്രധാനപ്പെട്ടവയാണ്​. ഉദാഹരണത്തിന്​ അമേരിക്കന്‍ വിമാനങ്ങളില്‍ ജാസ്​, ഓസ്​ട്രിയന്‍ എയര്‍ലൈനുകളില്‍ മൊസാര്‍ട്ട്​, മിഡില്‍ ഈസ്​റ്റില്‍നിന്നുള്ളവയില്‍ അറബ്​ സംഗീതം. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങളില്‍ നമ്മുടെ സംഗീതം വെക്കുന്നത്​ വിരളമാണ്​. എന്നാല്‍ നമ്മുടെ സംഗീതത്തിന്​ ഒരു സമ്ബന്ന പാരമ്ബര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്നു. ഇതിനുപുറമെ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കതക്ക നിരവധി കാര്യങ്ങളും ഉള്‍പ്പെടുന്നു' -വ്യോമയാന മന്ത്രാലയം ജോയന്‍റ്​ സെക്രട്ടറി ഉഷ പധീ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ്​ ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തില്‍ പറയുന്നു.

ഡിസംബര്‍ 23ന്​ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സല്‍ ​ഓഫ്​ കള്‍ച്ചറല്‍ റിസര്‍ച്ചിന്‍റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന്​ മന്ത്രിയോട്​ ആവശ്യപ്പെട്ടതായി കൗണ്‍സല്‍ ട്വീറ്റ്​ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ​പ്രൊപോസല്‍ ഇന്ത്യന്‍ കൗണ്‍സല്‍ ഓഫ്​ കള്‍ച്ചറല്‍ റിസര്‍ച്ച്‌​ ചീഫും രാജ്യസഭ എം.പിയുമായ വിനയ്​ സഹസ്രബുദ്ധെ മന്ത്രിക്ക്​ കൈമാറുകയും ചെയ്തിരുന്നു.

Related News