Loading ...

Home Education

ജനുവരി മൂന്നുമുതല്‍ അങ്കണവാടികള്‍ തുറക്കും; ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം

തിരുവനന്തപുരം: ജനുവരി മൂന്നുമുതല്‍ അങ്കണവാടികള്‍ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ കുരുന്നുകള്‍ അങ്കണവാടികളിലേക്ക് എന്ന പേരില്‍ പ്രത്യേക മാര്‍​ഗനിര്‍ദേശങ്ങള്‍ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.9:30 മുതല്‍ 12:30 വരെ എന്ന നിലയില്‍ പ്രവര്‍ത്തനം ക്രമീകരിക്കാനാണ് നിര്‍ദേശം. 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താന്‍. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളില്‍ കുട്ടികളുള്ള അങ്കണവാടികളില്‍ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച്‌ ബാച്ചായി തിരിക്കണം.ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. രക്ഷാകര്‍ത്താക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുത്.

Related News