Loading ...

Home National

ച​ത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ​സേ​ന ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പു​ര്‍: ച​ത്തീ​സ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.
റാ​യ്പൂ​രി​ല്‍ നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ലെ കി​സ്താ​രം പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ല്‍ രാ​വി​ലെ ആ​റി​നു ഏ​ഴി​നും ഇ​ട​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. മ​രി​ച്ച​വ​രി​ല്‍ നാ​ല് സ്ത്രീ​ക​ളു​മു​ണ്ട്. തെ​ല​ങ്കാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക മാ​വോ​യി​സ്റ്റ് വി​രു​ദ്ധ യൂ​ണി​റ്റു​മാ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്.ഇ​വ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നാ​യി ജി​ല്ലാ റി​സ​ര്‍​വ് ഗാ​ര്‍​ഡി​ന്‍റെ​യും സെ​ന്‍​ട്ര​ല്‍ റി​സ​ര്‍​വ് പോ​ലീ​സ് ഫോ​ഴ്സി​ന്‍റെ​യും (സി​ആ​ര്‍​പി​എ​ഫ്) സം​യു​ക്ത സം​ഘ​വും പ്ര​ദേ​ശ​ത്ത് ത​മ്ബ​ടി​ച്ചി​രു​ന്നു. കി​സ്താ​രം ഏ​രി​യാ ക​മ്മി​റ്റി​യി​ല്‍​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​ഞ്ച് ഏ​രി​യാ ക​മ്മി​റ്റി​ക​ളാ​ണ് സു​ക്മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ, കേ​ര്‍​ളാ​പ്പാ​ല്‍, കോ​ന്ത ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ സു​ര​ക്ഷാ സേ​ന വി​ജ​യം ക​ണ്ടു.




Related News