Loading ...

Home National

കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം; തകര്‍ത്തത് 160 വര്‍ഷം പഴക്കമുള്ള രൂപം

ബംഗലൂരു: കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം. ബംഗലൂരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ചിക്കബല്ലാപുരിലെ സെന്റ് ജോസഫ് പള്ളിയിലാണ് ആക്രമണം നടന്നത്.പള്ളിയിലെ 160 വര്‍ഷം പഴക്കമുള്ള സെന്റ് ആന്റീസിന്റെ രൂപം തകര്‍ത്തു.സൂസൈപല്യയിലുള്ള പള്ളിക്കു നേര്‍ക്കാണ് ആക്രമണം നടന്നതെന്ന് വികാരി ഫാ. ജോസഫ് ആന്റണി ഡാനിയേല്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. 5.40 ഓടെ സംഭവം ശ്രദ്ധയില്‍പെട്ട ഒരു ഇടവകാംഗമാണ് വികാരിയെ വിളിച്ച്‌ ഈ വിവരം അറിയിച്ചത്. ഇത്തരമൊരു ആക്രമണം സ്ഥലത്ത് ആദ്യമാണെന്നും വികാരി പറഞ്ഞു.

തകര്‍ക്കപ്പെട്ട രൂപം പോലീസ് എടുത്തു മാറ്റി. ആക്രമണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അടുത്തകാലത്തായി കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധിക്കുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുന്ന സമയത്താണ് ഈ ആക്രമണവും.


Related News