Loading ...

Home National

ഒമിക്രോണ്‍ വ്യാപനം; ക്രിസ്ത്മസ്, പുതുവത്സര ആഘോഷങ്ങള്‍ വിലക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനിടെ, ക്രിസ്ത്മസ്-പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു.സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു.

ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഡല്‍ഹി പൊലീസും ഭരണകൂടവും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മുഖാവരണം ധരിക്കാതെ വരുന്നവരെ കടകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹിയില്‍ ഇതുവരെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയ സംസ്ഥാനമാണ് ഡല്‍ഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

Related News