Loading ...

Home Education

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം, ഫോണെടുക്കാന്‍ ജീവനക്കാരും; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ വേണം. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണു നടപടി.

വിവരങ്ങളറിയാന്‍ പല സ്ഥലങ്ങളിലും ഫോണ്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ഫോണ്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ പുതിയ കണക്‌ഷന്‍ എടുക്കണം. കേടായവ നന്നാക്കണം. ഓരോ ദിവസവും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. പരാതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും രണ്ടാഴ്ചയിലൊരിക്കല്‍ തുടര്‍നടപടി വിലയിരുത്തുകയും വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഫോണ്‍ കോളുകള്‍ക്കു കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നല്‍കണം.

10 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങളുടെ ഫോണ്‍ നമ്ബര്‍ സഹിതം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സ്ഥാപനങ്ങളില്‍നിന്നുള്ള കത്തുകളില്‍ ഫോണ്‍ നമ്ബറും ഇ-മെയില്‍ വിലാസവും ഉറപ്പാക്കണം.

Related News