Loading ...

Home National

ആപ്​ - എസ്​.പി സഖ്യസാധ്യത തള്ളി; യുപിയില്‍ മൂന്നാം സ്​ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌​ ആം ആദ്മി

ലഖ്​നോ: 2022 ല്‍ നടക്കുന്ന യുപി ​നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്​വാദി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തളളി ആം ആദ്​മി പാര്‍ട്ടി.
സഖ്യ സാധ്യത വിദൂരത്താ​യതോടെ 30 പുതിയ സ്​ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി മൂന്നാം സ്​ഥാനാര്‍ഥി പട്ടിക ആം ആദ്മി പ്രഖ്യാപിച്ചു. ഇതോടെ സ്​ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മറ്റ്​ പാര്‍ട്ടികളെ തള്ളി ഉത്തര്‍പ്രദേശില്‍ ഒന്നാം സ്​ഥാനത്തെത്തി ആം ആദ്മി. 200 സ്​ഥാനാര്‍ഥികളുടെ പട്ടികയാണ്​ ആപ്​ ഇതുവരെ പ്രഖ്യാപിച്ചത്​. സംസ്​ഥാനത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആപ്​ യു.പി വക്താവ്​ വൈഭവ്​ മഹേശ്വരി വ്യക്തമാക്കി . അതേസമയം, ഉത്തരാഖണ്ഡിലെ 70 നിയമസഭ സീറ്റുകളില്‍ 44 എണ്ണത്തിലും ആപ്​ സ്​ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ഡല്‍ഹിയില്‍ വരുത്തിയ മാറ്റം ഇവിടെ കൊണ്ടുവരുമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി അജയ്​ കോത്തിയാല്‍ പറഞ്ഞു.

Related News