Loading ...

Home National

അഫ്‌സ്പ റദ്ദാക്കണം;പ്രമേയം പാസാക്കി നാഗാലാന്‍ഡ് നിയമസഭ

സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 1958 ലെ അഫ്‌സ്പ നിയമം റദ്ദാക്കണമെന്ന പ്രമേയം നാഗാലാന്‍ഡ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി 2021 ഡിസംബര്‍ നാലിന് മോണ്‍ ജില്ലയില്‍ 14 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നാഗാലാന്റ് നിയമസഭയുടെ നിര്‍ണായകമായ നീക്കം.

വിവാദ അഫ്‌സ്പ നിയമം റദ്ദ് ചെയ്യണമെന്ന പ്രമേയം പാസ്സാക്കുന്നതിന് മുഖ്യമന്ത്രി നെയ്ഫിയു റിയോ നേത്യത്വം നല്‍കി. ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കും അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു. 'നാഗാലാന്‍ഡും നാഗാ ജനതയും എക്കാലവും അഫ്സ്പയെ എതിര്‍ത്തിട്ടുണ്ട്. ഇത് റദ്ദാക്കണം, എന്ന് റിയോ നേരത്തെ പ്രഖ്യപിച്ചതാണ്. സുരക്ഷ സൈന്യത്തിന്റെ വിവേചനപരമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരി വര്‍ഗത്തോട് മാപ്പപേക്ഷ നടത്താനുള്ള പ്രേരണ ശക്തമാക്കണമെന്നും നിയമസഭ ആവശ്യപ്പെട്ടു. നീതി നടപ്പാക്കുന്നതിനും സംസ്ഥാനത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനും പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കണമെന്നും സഭ അഭ്യര്‍ത്ഥിച്ചു. അതേസമയം വിവാദ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്. ഇതോടെ അഫ്‌സ്പ റദ്ദാക്കണമെന്ന ആവശ്യം ആസാമിലെ പ്രതിപക്ഷത്തിനിടയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വിവാദ നിയമം മണിപ്പൂരില്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു.

Related News