Loading ...

Home National

യു.പിയില്‍ ആറുമാസത്തേക്ക്​ സമരങ്ങള്‍ക്ക്​ വിലക്ക്​; എസ്​മ പ്രഖ്യാപിച്ച്‌​ യോഗി സര്‍ക്കാര്‍


ലഖ്​നോ: ഉത്തര്‍പ്രദേശില്‍ ആറുമാസത്തേക്ക്​ സമരങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍.

തെരഞ്ഞെടുപ്പ്​ മുന്നില്‍കണ്ടാണ്​ എസ്​മ പ്രഖ്യാപിച്ചതെന്നാണ്​ വിവരം. ഇതുസംബന്ധിച്ച്‌​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി ഡോ. ദേവേഷ്​ കുമാര്‍ ചതുര്‍വേദി ഞായറാഴ്ച വിജ്ഞാപനം പുറത്തിറക്കിയതായി ​ൈ​ലവ്​ ഹിന്ദുസ്​ഥാന്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

ഉത്തര്‍പ്രദേശ്​ സര്‍ക്കാറുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പറേഷനുകളിലും ​ത​ദ്ദേശഭരണ സ്​ഥാപനങ്ങളിലും പണിമുടക്ക്​ നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു. വിലക്ക്​ ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.

മേയില്‍ യു.പി സര്‍ക്കാര്‍ സംസ്​ഥാനത്ത്​ എസ്​മ പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ പശ്ചാത്തലത്തിലായിരുന്നു അന്ന്​ സമരങ്ങളും പണിമുടക്കുകളും നിരോധിച്ചുകൊണ്ടുള്ള നടപടി. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട്​ തൊഴിലെടുക്കുന്നവര്‍ പണിമുടക്കുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കു​കയോ ചെയ്​താല്‍ അവര്‍​ക്കെതിരെ നടപടിയെടുക്കാന്‍ എസ്​മ നിയമം സര്‍ക്കാറിന്​ അധികാരം നല്‍കും.

വ്യവസ്​ഥകള്‍ ലംഘിച്ചാല്‍ വാറണ്ടില്ലാതെ ആരെയും അറസ്റ്റ്​ ചെയ്യാന്‍ സംസ്​ഥാന സര്‍ക്കാറിന്​ അധികാരം ലഭിക്കും. ഒരുവര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടുശിക്ഷകളും കൂടിയോ നല്‍കാനുള്ള വ്യവസ്​ഥയും ഇതിലുണ്ട്​.

Related News