Loading ...

Home National

ബി.ജെ.പി സഖ്യം പ്രഖ്യാപിച്ച്‌​ അമരീന്ദര്‍ സിംഗ്; സീറ്റ് പങ്കിടല്‍ ചര്‍ച്ചക്കും തുടക്കം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് അമരീന്ദര്‍ സിംഗ്. കഴിഞ്ഞ മാസം അദ്ദേഹം കോണ്‍ഗ്രസ് വിട്ടത് മുതല്‍ പ്രതീക്ഷിച്ചിരുന്ന നീക്കമാണിത്.

ഡല്‍ഹിയില്‍ ബി.ജെ.പി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പിയുടെ പഞ്ചാബ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ പുണര്‍ന്നു നില്‍ക്കുന്ന ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഞങ്ങളുടെ ബി.ജെ.പി.യുമായുള്ള സഖ്യം സ്ഥിരീകരിച്ചു. സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ആര്​ എവിടെ മത്സരിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും.

സഖ്യം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ 101 ശതമാനം വിജയിക്കും. നിങ്ങള്‍ക്ക് എന്‍റെ വാക്കുകള്‍ വിശ്വാസത്തില്‍ എടുക്കാം' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു പാര്‍ട്ടികളും കരാര്‍ ഒപ്പിടാന്‍ ഏഴ് റൗണ്ട് ചര്‍ച്ചകള്‍ വേണ്ടിവന്നതായി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

Related News