Loading ...

Home National

തെരഞ്ഞെടുപ്പ്​ കമ്മീഷനെ പ്രധാനമന്ത്രിയുടെ ഓഫിസ് വിളിപ്പിച്ചത് വിവാദത്തിൽ

ന്യൂ​ഡ​ല്‍​ഹി: സ്വ​ത​ന്ത്ര ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ഷ്​​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്‌​ പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം ച​ര്‍​ച്ച ന​ട​ത്തി​യ​ത്​ വി​വാ​ദ​ത്തി​ല്‍.മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ണ​ര്‍ സു​ശീ​ല്‍ ച​ന്ദ്ര, ക​മീ​ഷ​ണ​ര്‍​മാ​രാ​യ രാ​ജീ​വ്​ കു​മാ​ര്‍, അ​നൂ​പ്​ ച​ന്ദ്ര പാ​ണ്ഡെ എ​ന്നി​വ​രാ​ണ്​ ഈ​യി​ടെ 'അ​നൗ​പ​ചാ​രി​ക' ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

വോ​ട്ട​ര്‍​പ​ട്ടി​ക​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്​​കാ​ര​ങ്ങ​ള്‍​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണ്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തേ​ക്കു​റി​ച്ച്‌​ ന​വം​ബ​റി​ലാ​ണ്​ ക​മീ​ഷ​നു​മാ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ ന​ട​ത്തി​യ​ത്. പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ ന​ട​ക്കാ​നാ​ണ്​ ഇ​ങ്ങ​നെ ചെ​യ്​​ത​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

മൂ​ന്നു ക​മീ​ഷ​ണ​ര്‍​മാ​രു​മാ​യി അ​നൗ​പ​ചാ​രി​ക​മാ​യൊ​രു കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​മെ​ന്ന നി​ര്‍​ദേ​ശം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സാ​ണ്​ ആ​ദ്യം മു​ന്നോ​ട്ടു വെ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തിന്റെ  അ​ധ്യ​ക്ഷ​ത​ക്ക്​ കീ​ഴി​ലാ​ണ്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ ദാ​സ​ന്മാ​രാ​ക്കു​ക​യാ​ണെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി.ഓ​രോ ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​ങ്ങ​ളെ​യും സ​ര്‍​ക്കാ​റിന്റെ  നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തിന്റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണി​തെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ വ​ക്താ​വ്​ ര​ണ്‍​ദീ​പ്​​സി​ങ്​ സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം വി​ളി​ച്ചു വ​രു​ത്തു​ന്ന ഏ​ര്‍​പ്പാ​ട്​ സ്വ​ത​ന്ത്ര​ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ കേ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തി​ല്‍ അ​പാ​ക​ത​യി​ല്ലെ​ന്നും, വ​രു​ത്താ​ന്‍ പോ​കു​ന്ന പ​രി​ഷ്​​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്‌​ ധാ​ര​ണ ഉ​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്​ യോ​ഗം ന​ട​ത്തി​യ​തെ​ന്നു​മാ​ണ്​ വി​ശ​ദീ​ക​രണം.

Related News