Loading ...

Home National

തിരുനെൽവേലിയിൽ സ്‌കൂൾ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്‌കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.സ്‌കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ മൂന്ന് കുട്ടികൾ തൽക്ഷണം മരിക്കുകയായിരുന്നു. മറ്റു മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ച കുട്ടികളുടെ പേരുവിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.

Related News