Loading ...

Home National

രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മുല്യം വീണ്ടുമിടിഞ്ഞു. 14 പൈസ നഷ്​ടത്തോടെ 76.23 രൂപയിലാണ്​ ഇന്ത്യന്‍ കറന്‍സിയുടെ വ്യാപാരം. വിദേശഫണ്ടുകള്‍ കൂടുതലായി ഇന്ത്യയില്‍ നിന്നും പുറത്തേക്ക്​ പോയതാണ്​ രൂപയുടെ മൂല്യതകര്‍ച്ചക്കുള്ള പ്രധാനകാരണം.

ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച ആശങ്ക ഫോറെക്​സ്​ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സമ്ബദ്​വ്യവസ്ഥകളുടെ തിരിച്ചു വരവിനെ ഒമിക്രോണ്‍ സ്വാധീനിക്കുമെന്നായിരുന്നു ആശങ്ക. ക്രൂഡ്​ ഓയില്‍ വിലയുടെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്​.അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന്​ നഷ്​ടത്തോടെയാണ്​ വ്യാപാരം തുടങ്ങിയത്​. വ്യാപാരം പുരോഗമിക്കു​േമ്ബാള്‍ സെന്‍സെക്​സ്​ 800 പോയിന്‍റ്​ ഇടിഞ്ഞു. നിഫ്​റ്റി 17000 പോയിന്‍റിലേക്കും എത്തി. നിഫ്​റ്റി ഐ.ടി ഇന്‍ഡക്​സ്​ മാത്രമാണ്​ ഉയര്‍ന്നത്​. ഇന്‍ഫോസിസ്​, വിപ്രോ പോലുള്ള ഓഹരികളുടെ ഉയര്‍ച്ചയാണ്​ ഐ.ടി ഇന്‍ഡക്​സിന്‍റെ മികച്ച പ്രകടനത്തിന്​ പിന്നില്‍.

Related News