Loading ...

Home Education

എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ദീര്‍ഘകാല അവധി അ‍ഞ്ച് വര്‍ഷം മാത്രം, നീണ്ടാല്‍ പുറത്താകും

എയ്ഡഡ് അധ്യാപകരുടെ അവധി അഞ്ചുവര്‍ഷത്തിലധികം നീണ്ടാല്‍ സര്‍വീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി.
അവധിയുടെ കാലാവധി സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ബാധകമല്ലെന്നും കോടതി വിലയിരുത്തി. കേരള വിദ്യാഭ്യാസ ചട്ടം അധ്യാപകര്‍ക്ക് ഒരു പോലെ ബാധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ റൂള്‍ 56(4) പ്രകാരം എയ്ഡഡ് അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷത്തിലധികം അവധി അനുവദനീയമല്ലെന്നാണ് ഡിവിഷന്‍ബെഞ്ചിന്‍റെ കണ്ടെത്തല്‍.

മലപ്പുറം ചെങ്ങോട്ടൂര്‍ എ.എം.എല്‍.എസ് അധ്യാപകനായിരിക്കെ 2005 സെപ്തംബറില്‍ ഉപാധികളോടെ അഞ്ച് വര്‍ഷത്തെ അവധി വാങ്ങി യു.കെയിലേക്ക് പോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഷാജിയുടെ അഞ്ച് വര്‍ഷത്തെ അവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം കൂടി നീട്ടി അനുവദിച്ചിരുന്നു. പിന്നീട് അഞ്ച് വര്‍ഷം കൂടി ദീര്‍ഘാവധി ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരന്‍ അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ അവധി പൂര്‍ത്തിയാക്കുകയും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവധി നീട്ടണമെന്ന അപേക്ഷയില്‍ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ട ബാധ്യതയില്ലെന്നാണ് കോടതി നിരീക്ഷണം.

Related News