Loading ...

Home Education

ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരം ലഭിക്കാതെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സജീവ ചർച്ചയായി നിൽക്കുമ്പോൾ ഉയർന്നുവരുന്ന പേരാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. ഒരു വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സർവകലാശാലയിലേക്ക് പിന്നീട് സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതുവരെയും സർവകലാശാലയിലെ ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരവും നേടാനായിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആയിരുന്നു ധൃതിപിടിച്ചുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം. കൊല്ലം ആസ്ഥാനമാക്കി ആരംഭിച്ച ഈ സർവകലാശാല കൊണ്ട് നാളിതുവരെയും ഒരു വിദ്യാർഥികൾക്കും പ്രയോജനം ഉണ്ടായിട്ടില്ല. ദേശീയ പാതയ്ക്ക് സമീപം ലക്ഷങ്ങൾ വാടക നൽകി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സർവകലാശാലയുടെ പ്രവർത്തനം. പക്ഷേ നാളിതുവരെ വരെ ഒരു കോഴ്‌സിന് പോലും യുജിസി അംഗീകാരം ലഭിച്ചിട്ടില്ല. അധ്യാപകരേയോ അധ്യാപകരെയോ ഇതുവരെയും നിയമിക്കാൻ ആയിട്ടില്ല. കൃത്യമായി സിലബസ് തയ്യാറാക്കാൻ പോലും സർവകലാശാലയ്ക്ക് ഇന്നുവരെ ആയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു സർവകലാശാല ഉദ്ഘാടനം നിർവഹിച്ചത്. പക്ഷേ പിന്നീട് സർവകലാശാലയുടെ പ്രവർത്തനം എങ്ങനെ എന്ന് പോലും സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. നിലവിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. ശ്രീനാരായണ ഗുരുവിൻറെ പേരിൽ ആരംഭിച്ച സർവ്വകലാശാല ആദ്യം വിവാദത്തിൽ ഇടംപിടിക്കുന്നത് ഗുരു ഇല്ലാത്ത ലോഗോയിലൂടെ ആയിരുന്നു.

Related News