Loading ...

Home National

6 മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) അടുത്ത ആറ് മാസത്തിനുള്ളില്‍ കുട്ടികള്‍ക്കായി കൊവിഡ് വാക്‌സിന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കമ്ബനിയുടെ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. 'കോവോവാക്സ്' എന്ന കൊവിഡ് വാക്സിന്‍ പരീക്ഷണത്തിലാണെന്നും മൂന്ന് വര്‍ഷം വരെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഒരു വ്യവസായ കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. നിലവില്‍, 18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് കോവിഷീല്‍ഡും മറ്റ് കോവിഡ് വാക്‌സിനുകളും അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

Related News