Loading ...

Home National

മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ആഴക്കടല്‍ ദൗത്യത്തിന് 2024 ല്‍ തുടക്കമാകും

മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ  ആദ്യത്തെ ആഴക്കടല്‍ ദൗത്യത്തിന്റെ  ഭാഗമായി 2024 ല്‍ മൂന്ന് ശാസ്ത്രജ്ഞരെ കടലിനുള്ളില്‍ 5,000 മീറ്റര്‍ താഴ്ചയിലേക്ക് അയയ്ക്കുമെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
à´ˆ വര്‍ഷം ഒക്ടോബര്‍ 29 ന് ജിതേന്ദ്ര സിംഗ് ചെന്നൈയില്‍ വെച്ച്‌ മിഷന്‍ സമുദ്രയാന്  തുടക്കമിട്ടിരുന്നു. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ ദൗത്യമാണ് ഇത്. കടലിനുള്ളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുള്ള സംവിധാനങ്ങളുള്ള ചൈന, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, യുഎസ്‌എ തുടങ്ങിയ ഒരുപിടി രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ à´ˆ ദൗത്യം ഇന്ത്യയെ സഹായിക്കും.

ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായ സമുദ്രയാന്‍ 4,077 കോടി രൂപ ബജറ്റില്‍ അഞ്ച് വര്‍ഷത്തേക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ്  ഏറ്റെടുക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന 'മത്സ്യ 6000' എന്ന മുങ്ങിക്കപ്പലിന്റെ  പ്രാഥമിക രൂപകല്പന ISRO, IITM, DRDO തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

2024 ന്റെ രണ്ടാം പാദത്തോടെ വാഹനം പരീക്ഷണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ 1000 മീറ്ററിനും 5500 മീറ്ററിനും ഇടയില്‍ താഴ്ചയില്‍സ്ഥിതി ചെയ്യുന്ന പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകള്‍, ഗ്യാസ് ഹൈഡ്രേറ്റുകള്‍, ഹൈഡ്രോ-തെര്‍മല്‍ സള്‍ഫൈഡുകള്‍, കോബാള്‍ട്ട് ക്രസ്റ്റുകള്‍ തുടങ്ങിയ ജീവനില്ലാത്ത വിഭവങ്ങളുടെ സമുദ്ര പര്യവേക്ഷണം നടത്താന്‍ ഭൗമശാസ്ത്ര മന്ത്രാലയത്തെഈ സാങ്കേതികവിദ്യ സഹായിക്കും എന്ന് പി. ഐ. ബി പത്രക്കുറിപ്പില്‍ സിംഗ് പറഞ്ഞു.

തദ്ദേശീയമായി നിര്‍മ്മിച്ച ഈ മുങ്ങിക്കപ്പലിന് 2.1 മീറ്റര്‍ വ്യാസമുള്ള ടൈറ്റാനിയം ഗോളത്തില്‍ മൂന്ന് പേരെ പന്ത്രണ്ട് മണിക്കൂര്‍ നേരം വഹിക്കാന്‍ കഴിയും. തൊണ്ണൂറ്റി ആറ് മണിക്കൂറിന്റെ എമര്‍ജെന്‍സി എന്‍ഡുറന്‍സ് സപ്പോര്‍ട്ടും ഈ വാഹനത്തിനുണ്ട്. 'മത്സ്യ'യ്ക്ക് 6000 മീറ്റര്‍ ആഴത്തില്‍ വരെ പോകാന്‍ കഴിയും. അതേസമയം ചൈന നിര്‍മ്മിച്ച സമാനമായ ഫെന്‍ഡൂഷെ എന്ന മുങ്ങിക്കപ്പലിന് ഏകദേശം 11,000 മീറ്റര്‍ ആഴത്തില്‍ വരെ പോകാന്‍ കഴിയും.

ഇതുകൂടാതെ, മനുഷ്യനെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ "ഗഗന്‍യാന്‍" 2023 ല്‍ വിക്ഷേപിക്കാനും ISRO ഒരുങ്ങുന്നുണ്ട്. അതോടെ നേരത്തെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ച അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ ദൗത്യം നിര്‍വഹിക്കുന്നനാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Related News