Loading ...

Home National

ചിപ്പ് ക്ഷാമത്തിന് പിന്നാലെ മഗ്‌നീഷ്യം ക്ഷാമവും; വാഹന നിര്‍മാണമേഖല അവതാളത്തില്‍

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലധികമായി ലോകത്താകമാനം പ്രതിസന്ധിയിലാക്കിയ സംഭവമാണ് സെമികണ്ടക്ടര്‍ അഥവാ ചിപ്പുകളുടെ ക്ഷാമം.അതിനെ തുടര്‍ന്ന് മിക്ക വാഹന നിര്‍മാതാക്കളും ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ചിപ്പ് ക്ഷാമം ഇപ്പോഴും പൂര്‍ണമായും പരിഹരിച്ചില്ല. അതിനിടെയാണ് ഇരുചക്രവാഹന നിര്‍മാണമേഖലയില്‍ പുതിയ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മഗ്‌നീഷ്യം ക്ഷാമമാണ് പുതിയ പ്രശ്നം.

പ്രധാനമായും സൂപ്പര്‍ ബൈക്കുകളുടെ നിര്‍മാണത്തേയാണ് ഈ പ്രശ്നം ബാധിക്കുന്നതെങ്കിലും സാധാരണ ബൈക്കുകളുടെ നിര്‍മാണത്തെ ബാധിക്കുമെന്നാണ് സൂചന. സാധാരണ ബൈക്കുകളുടെ അലുമിനിയം അലോയ് വീലുകളുടെ നിര്‍മാണത്തിലും മറ്റു പലഘടകങ്ങളായ ഫ്രെയിം, വീലുകള്‍ തുടങ്ങിയവയിലും മഗ്‌നീഷ്യം ഉപയോഗിക്കുന്നുണ്ട്.

വാഹനനിര്‍മാണത്തിന് ഉപയോഗിക്കുന്ന മഗ്‌നീഷ്യത്തില്‍ 85 ശതമാനവും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. കല്‍ക്കരിയാണ് മഗ്‌നീഷ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തു. കല്‍ക്കരിയുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈന മഗ്‌നീഷ്യം ഉത്പാദനം വെട്ടിക്കുറക്കുകയായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

അതേസമയം, ചൈന ഇപ്പോള്‍ മഗ്‌നീഷ്യം ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അത് പഴയനിലയിലാകാന്‍ ഇനിയും മാസങ്ങളെടുക്കും. ഇത് ഇരുചക്ര വാഹന ഘടകങ്ങളുടെ വില കൂട്ടാന്‍ ഇടയാക്കും. തത്ഫലമായി ഇരുചക്രവാഹനങ്ങള്‍ക്കും വില കൂടും. ഇരുചക്ര വാഹന മേഖലയെ കൂടാതെ വാഹന നിര്‍മാണമേഖലയെയാകെ ഈ പ്രതിസന്ധി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.


Related News