Loading ...

Home National

ഇറാനില്‍ നിന്നുള്ള കിവി ഇറക്കുമതി നിരോധിച്ച്‌ ഇന്ത്യ

കൊച്ചി: കീടനാശിനിയുടെ പരിധിയില്‍കവിഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള കിവിപ്പഴം ഇറക്കുമതി ഇന്ത്യ നിരോധിച്ചു.
ഇറാന് നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കീടനാശിനി ഉപയോഗം കുറയാത്ത പശ്ചാത്തലത്തിലാണ് നിരോധനമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ പ്ലാന്റ് പ്രൊട്ടക്‌ഷന്‍ ഓര്‍ഗനൈസേഷനാണ് (എന്‍.പി.പി.ഒ) നിരോധനം ഏര്‍പ്പെടുത്തിയത്. 4,000 ടണ്‍ കിവിപ്പഴമാണ് ഇന്ത്യ പ്രതിവര്‍ഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് ആഭ്യന്തര ഉത്പാദനം 13,000 ടണ്ണാണ്.

Related News