Loading ...

Home National

2022ലെ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന പട്ടികയായി; സന്ദര്‍ശിക്കുക ചൈനയും റഷ്യയുമുള്‍പ്പടെ പത്തോളം രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ചൈനയും റഷ്യയും ജപ്പാനും ഉള്‍പ്പടെ പത്തോളം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ പുതുക്കാനും വിവിധ ഉച്ചകോടികള്‍ക്കുമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

2022ല്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ യുഎഇ, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഇന്തോനേഷ്യ,റഷ്യ,ജപ്പാന്‍, ശ്രീലങ്ക,റുവാണ്ട എന്നിവയും ആസിയാന്‍ ഉച്ചകോടിയ്ക്കായി കമ്ബോഡിയ,ഷാങ്‌ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്‌ക്കായി ഉസ്‌ബകിസ്ഥാന്‍, ബ്രിക്‌സ് ഉച്ചകോടിയ്‌ക്കായി ചൈന എന്നിവയാണ്.

കൊവിഡ് പ്രതിസന്ധി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2019 നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം ഒരുവര്‍ഷത്തോളം നടത്തിയിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ബംഗ്ളാദേശ് സന്ദര്‍ശനം നടത്തിയതാണ് പ്രധാനമന്ത്രിയുടെ ഈയടുത്തകാലത്തുള‌ള ആദ്യ വിദേശ സന്ദര്‍ശനം. അതിന് ശേഷം ക്വാഡ് ഉച്ചകോടിയ്‌ക്ക് അമേരിക്കയില്‍ വാഷിംഗ്ടണിലും യുഎന്‍ പൊതു അസംബ്ളിയില്‍ പങ്കെടുക്കാന്‍ ന്യൂയോ‌ര്‍ക്കിലും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. പിന്നീട് യുകെയില്‍ ഗ്ളാസ്‌ഗോയില്‍ കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുത്തു.

2022ല്‍ പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിക്കുക യുഎഇയിലാണ്. ജനുവരി മാസത്തിലാണ് പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദര്‍ശനം. ഇവിടെ ദുബായ് എക്‌സ്പോയില്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കും. 2014ല്‍ അധികാരമേറിയ ശേഷം മോദിയുടെ നാലാമത് സന്ദര്‍ശനമാണ്.

എല്ലാ രണ്ട് വര്‍ഷവും കൂടും തോറും ജര്‍മ്മനിയുമായി നടക്കുന്ന ഇന്തോ-ജര്‍മ്മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനായി ഈ വര്‍ഷം പ്രധാനമന്ത്രി ജര്‍മ്മനി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പ് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കെല്‍ 2019ല്‍ ഇതിനായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പുതിയ ചാന്‍സിലറായ ഓലാഫ് ഷോള്‍സിന്റെ ആതിഥ്യത്തില്‍ മോദി ഈ വര്‍ഷം ജര്‍മ്മനി സന്ദര്‍ശിച്ചേക്കും.

ഇന്തോ-നോര്‍ഡിക് ഉച്ചകോടിയ്‌ക്കായി പ്രധാനമന്ത്രി മോദി ഈ വര്‍ഷം നോര്‍വെ സന്ദര്‍ശിച്ചേക്കും. ഈ വര്‍ഷം ഒക്‌ടോബറില്‍ നോര്‍വെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സെന്‍ ഇന്ത്യ സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ നോര്‍വെയിലേക്ക് ക്ഷണിച്ചിരുന്നു. കോപന്‍ഹേഗനിലാകും അടുത്തവര്‍ഷം ഇന്തോ-നോര്‍ഡിക് ഉച്ചകോടി നടക്കുക.



Related News