Loading ...

Home National

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ സ്ത്രീവിരുദ്ധം; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പര്‍ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച്‌ പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങി.സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമര്‍ശങ്ങള്‍ ഉള്ളത്. സ്​ത്രീ സ്വാത​ന്ത്ര്യവും സ്​ത്രീ പുരുഷ സമത്വവും കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദമായത്.

ഡി.എം.കെ, മുസ്ലിം ലീഗ്, എന്‍.സി.പി എന്നീ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ സഭ വിട്ടിറങ്ങിയത്. സീറോ അവറിലാണ് സോണിയ ഗാന്ധി വിഷ‍യം ഉന്നയിച്ചത്. ചോദ്യപേപ്പര്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്നും വിഷയത്തില്‍ മോദി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.വിവാദമായ ചോദ്യം ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ഇത്തരമൊരു ചോദ്യം ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടു എന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.നിലവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമായ നടപടിയെന്നാണ് രാഹുല്‍ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. യുവജനങ്ങളുടെ ഭാവി തകര്‍ക്കുന്നതിനുവേണ്ടിയുള്ള ആര്‍.എസ്.എസ്-ബി.ജെ.പി പദ്ധതിയാണിതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Related News