Loading ...

Home National

അമിത്​ ഷാ ​മാപ്പ്​ പറയണം; നാഗാലാന്‍ഡില്‍ കൂറ്റന്‍ റാലി

കൊഹിമ: സൈന്യത്തിന്‍റെ വെടിയേറ്റ്​ ഗ്രാമവാസികള്‍ കൊല്ല​െപ്പട്ട സംഭവത്തില്‍ പാര്‍ലമെന്‍റി​ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച്‌​ നാഗാലാന്‍ഡില്‍ കൂറ്റന്‍ റാലി.

അമിത്​ ഷാ മാപ്പ്​ പറയണം എന്ന്​ ആവശ്യപ്പെട്ടാണ്​ ആയിരങ്ങള്‍ പ​െങ്കടുത്ത റാലി അരങ്ങേറിയത്​. ഏഴ് ദിവസം മുമ്ബ് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 13 പേര്‍ മരിച്ചിരുന്നു. തീവ്രവാദികള്‍ എന്ന്​ തെറ്റിദ്ധരിച്ചാണ്​ വെടിയുതിര്‍ത്തത്​ എന്നാണ്​ സൈനിക ഭാഷ്യം.

​ൈസന്യം പ്രദേശവാസികള്‍ സഞ്ചരിച്ച വാഹനം നിര്‍ത്താന്‍ ആവശ്യ​െപ്പട്ടിട്ടും നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ്​ വെടിയുതിര്‍ത്തത്​ എന്നായിരുന്നു അമിത്​ ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത്​. ഇതിനെതിരെ സംസ്​ഥാനത്ത്​ വ്യാപക വിമര്‍ശനം ആണ്​ ഉയര്‍ന്നിരിക്കുന്നത്​. ​സൈന്യം തങ്ങളോട്​ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ലെന്നും ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നു എന്നും സംഭവ സ്​ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Related News