Loading ...

Home National

ബി.എസ്.എഫിന് വിപുലാധികാരം; പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയായ ബി.എസ്.എഫിന് വിപുലാധികാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.


പാകിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തിപങ്കിടുന്ന പഞ്ചാബ്, പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലേക്ക് 50 കിലോമീറ്റര്‍ കടന്നുചെന്ന് റെയ്ഡും അറസ്റ്റും നടത്താന്‍ ബി.എസ്.എഫിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിരുന്നു. കേന്ദ്ര നീക്കത്തിനെതിരെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തില്‍ കടന്നുകയറുന്ന നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്ത രജിസ്ട്രാര്‍, കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുശേഷം കേസ് സുപ്രീംകോടതി ബഞ്ച് പരിഗണിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു പഞ്ചാബ് സര്‍ക്കാറിനെ അഭിനന്ദിച്ചു. ഫെഡറല്‍ ഘടനയും സംസ്ഥാനങ്ങളുടെ സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തത്വങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടം പഞ്ചാബ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു


Related News