Loading ...

Home National

ഭാര്യയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം; പഞ്ചാബ് ഹരിയാന ഹൈക്കോടതി

ഭാര്യയുടെ  അറിവില്ലാതെ ടെലിഫോണ്‍ സംഭാഷണം  റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ  വ്യക്തമായ ലംഘനമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി.
à´ˆ നിരീക്ഷണത്തോടെ, ഭാര്യയുടെ ക്രൂരത തെളിയിക്കുന്നതിന് അവരുമായുള്ള ടെലിഫോണ്‍ സംഭാഷണം ഉപയോഗിക്കാന്‍ ഭര്‍ത്താവിനെ അനുവദിച്ച കുടുംബ കോടതിയുടെ  ഉത്തരവ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ബെഞ്ച് തള്ളിക്കളഞ്ഞു.

ഭാര്യയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ ഒരു സിഡിയില്‍ റെക്കോര്‍ഡ് ചെയ്ത, ഭാര്യയുമായുള്ള ടെലിഫോണ്‍ സംഭാഷണം ഉപയോഗിക്കാന്‍ കുടുംബക്കോടതി ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. എന്നാല്‍, ഹര്‍ജിക്കാരിയായ ഭാര്യയുടെ മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ നടപടിയെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

തനിക്കും ഭര്‍ത്താവിനും ഇടയില്‍ തര്‍ക്കമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് 2017 ല്‍ ബഠിംഡയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭാര്യ പറയുന്നു. കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി താനുമായുള്ള ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത സിഡി തെളിവായി സ്വീകരിക്കാന്‍ കുടുംബക്കോടതി അനുവദിച്ചതായും ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

ഭര്‍ത്താവ് ഭാര്യയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ ടെലിഫോണ്‍ സംഭാഷണം പരിശോധിക്കേണ്ടത് ആവശ്യമാണെന്നും എങ്കിലേ വിവാഹമോചനം അനുവദിക്കുകയുള്ളൂ എന്നുമാണ് കുടുംബക്കോടതി വിധിയില്‍ പറയുന്നത്.

ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ കോടതിയ്ക്ക് മുമ്ബാകെ സമര്‍പ്പിക്കുന്ന തെളിവുകളിലൂടെ തെളിയിക്കാന്‍ കഴിയുമെന്നത് അംഗീകരിച്ചാലും ടെലിഫോണ്‍ സംഭാഷണം അടങ്ങിയ സിഡി തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. "ഈ ടെലിഫോണ്‍ സംഭാഷണം ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്നോ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വ്യക്തി ഏത് രീതിയിലാണ് മറ്റേ കക്ഷിയെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതെന്നോ കൃത്യമായി പറയാന്‍ കഴിയില്ല. കക്ഷികളില്‍ ഒരാള്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്ന് വ്യക്തം", ഭാര്യയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് നഗ്നമായ സ്വകാര്യതാ ലംഘനമാണെന്ന് അടിവരയിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചു.

Related News