Loading ...

Home National

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ നിരക്കില്‍ ഇനി ഇളവില്ല

ഷൊര്‍ണൂര്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ട്രെയിന്‍ യാത്ര നിരക്കില്‍ ഇളവില്ല. മുതിര്‍ന്ന പൗരന്മാരുടേത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ യാത്രാ നിരക്കിളവുകള്‍ റെയില്‍വേ നിര്‍ത്തി.

എന്നാല്‍ ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയുള്ള വിഭാ​ഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടരും.

കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ സാധാരണ സര്‍വീസ് പുനരാരംഭിച്ചു. ഭിന്നശേഷിക്കാര്‍, വിദ്യാര്‍ഥികള്‍ (തിരഞ്ഞെടുത്ത വിഭാഗങ്ങള്‍) എന്നിങ്ങനെ ചിലര്‍ക്കൊഴികെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

53 വിഭാഗങ്ങള്‍ക്കാണ്‌ നിരക്കില്‍ ഇളവ്

53 വിഭാഗങ്ങള്‍ക്കാണ്‌ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, പൊലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്കു പോകുന്ന കര്‍ഷകര്‍, കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കു മുന്‍പ് 50- 75 % ഇളവു നല്‍കിയിരുന്നു.


Related News