Loading ...

Home National

ഒമിക്രോണ്‍; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കോവിഡ‍ിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച്‌ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.'എയര്‍ ബബിള്‍' മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും.

ഡിജിസിഎ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക വാര്‍ത്താക്കുറിപ്പു പുറത്തിറക്കി. രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കോ നിയന്ത്രണം ബാധകമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യപാനത്തെതുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നു.

Related News