Loading ...

Home National

മുംബൈയില്‍ ബലാത്സംഗ കേസ് ഇരകളില്‍ പകുതിയും പ്രായപൂര്‍ത്തിയാകാത്തവര്‍

മുംബൈയില്‍ ബലാംത്സംഗ കേസുകളില്‍ ഇരകളാകുന്നവരില്‍ പകുതിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് കണക്കുകള്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രജാ ഫൗണ്ടേഷനാണ് ഞെട്ടിക്കുന്ന കണക്കുകള്‍പുറത്ത് വിട്ടത്.

രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളില്‍ 98ശതമാനവും ഇരയുടെ സുഹൃത്തുക്കളോ കാമുകന്മാരോ, സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ടവരോ വിവാഹ വാഗ്ദാനങ്ങള്‍നല്‍കിയവരോ ആണ്.പ്രതികളില്‍ രണ്ടുശതമാനം പേര്‍ മാത്രമാണ് അപരിചിതരായിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പോക്‌സോ കേസായി രജിസറ്റര്‍ ചെയ്യണമെന്നാണ് നിയമം.പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ക്കും പൊലീസിനെ സമീപിക്കാം. ഇതായിരിക്കാം കേസുകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നതെന്ന് പ്രജാഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളായ പ്രിതി പട്കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസുകളുടെ വിധി വരാന്‍ പലപ്പോഴും കാലതാമസമുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പോക്സോ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികള്‍ ഇത്തരം കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണം. എന്നാല്‍പല കേസുകളിലും വിധി വരാന്‍ വൈകുന്നുണ്ട്. 2020 ല്‍ മൊത്തം പോക്സോ കേസുകളില്‍ 28 ശതമാനത്തിന്റെയും വിചാരണ പ്രത്യേക പോക്സോ കോടതികളില്‍ പോലും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.






Related News