Loading ...

Home Education

പ്ലസ് വണ്‍/ വി.എച്ച്‌.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്താന്‍ അനുമതി

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്‌.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്.

കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വര്‍ഷ പരീക്ഷ വിജ്ഞാപനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ പൂര്‍ത്തിയായ ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60000ത്തോളം വിദ്യാര്‍ഥികള്‍ കമ്ബാര്‍ട്ടുമെന്‍റല്‍ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്.

ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തണമെന്ന് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ പൊതുവിദ്യാഭ്യാസ മന്ത്രി അംഗീകരിച്ചതോടെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.ജനുവരി അവസാനത്തോടെ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്താനാകുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം പറയുന്നു.

Related News