Loading ...

Home Education

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷ; റജിസ്ട്രേഷന്‍ 15 മുതല്‍

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷയ്ക്കു മുന്നോടിയായി 9, 11 ക്ലാസ് വിദ്യാര്‍ഥികളുടെ റജിസ്ട്രേഷന്‍ നടപടികള്‍ 15ന് ആരംഭിക്കും.
ഇപ്പോള്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും 2022-23 അധ്യയന വര്‍ഷം സിബിഎസ്‌ഇയുടെ 10, 12 ബോര്‍ഡ് പരീക്ഷയെഴുതാന്‍ സാധിക്കുക. പിഴയില്ലാതെ 30 വരെ റജിസ്ട്രേഷന്‍ നടത്താം. ജനുവരി 7 വരെ 2000 രൂപ പിഴയോടെ റജിസ്ട്രേഷന്‍ നടത്താം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു 300 രൂപയാണ് ഫീസ്. വിദേശത്തുള്ള 9-ാം ക്ലാസുകാര്‍ക്ക് 500 രൂപയും 11-ാം ക്ലാസുകാര്‍ക്കു 600 രൂപയുമാണു ഫീസ്. വിശദ വിവരങ്ങള്‍ക്ക് www.cbse.nic.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍: 020-25503105; afcatcell@cdac.in; വെബ് : https://afcat.cdac.in.

Related News