Loading ...

Home National

വിമാനത്താവളത്തിലെ കോവിഡ് പരിശോധന; നികുതി ഒഴിവാക്കി

ഡല്‍ഹി: വിമാനത്താവളങ്ങളിലെ കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്കിലെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.ഇതോടെ നിരക്ക് 1580 രൂപയാകും. നേരത്തേ ഇത് 2400 രൂപ മുതല്‍ മുകളിലേക്കായിരുന്നു.സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക.

ന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വളരെ ആശ്വാസകരമാകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയാണിത്.സര്‍ക്കാര്‍ വിമാനത്താവളങ്ങളിലാണ് നിരക്ക് വ്യത്യാസം നിലവില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധന നിരക്ക് കുറഞ്ഞു. വൈകിട്ട് ഷാര്‍ജയിലേക്ക് പുറപ്പെട്ട യാത്രക്കാരില്‍ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയത്.

Related News