Loading ...

Home National

യുഎപിഎ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 2020ല്‍ ഏറ്റവും കൂടുതല്‍ യു​എപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
ഉത്തര്‍പ്രദേശില്‍ 361 യുഎപിഎ അറസ്റ്റുകളും ജമ്മു കശ്മീരില്‍ 346 അറസ്റ്റുകളും മണിപ്പൂരില്‍ 225 അറസ്റ്റുകളും 2020ല്‍ മാത്രം രേഖപ്പെടുത്തി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

കേരളത്തില്‍ 24 പേരെയും തമിഴ്നാട്ടില്‍ 92 പേരെയും യുഎപിഎ പ്രകാരം അറസ്സ് ചെയ്തു. 2019ല്‍ ​‍രാജ്യത്ത് 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതല്‍ യുഎപിഎ പ്രകാരം 7,243 പേരെ അറസ്റ്റ് ചെയ്തതായും ഇതേ കാലയളവില്‍ 212 പേര്‍ ശിക്ഷിക്കപ്പെട്ടതായും റായി മറ്റൊരു മറുപടിയില്‍ പറഞ്ഞു. 286 കേസുകള്‍ വെറുതെ വിടുകയും 25 കേസുകള്‍ ഒഴിവാക്കുകയും 42 കേസുകള്‍ കോടതി വെറുതെ വിടുകയും ചെയ്തു.





Related News