Loading ...

Home National

കുട്ടികളുടെ വാക്സീന്‍ 7 സംസ്ഥാനങ്ങളില്‍ ഉടന്‍, ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു വാക്സീന്‍ നല്‍കുന്ന കാര്യം ഇന്നലത്തെ ഉപദേശക സമിതി യോഗം ചര്‍ച്ച ചെയ്തു. മറ്റു ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ധാരണ.
കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതിയുള്ള സൈകോവ്-ഡി വാക്സീന്‍, 7 സംസ്ഥാനങ്ങളില്‍ ഉടന്‍ ലഭ്യമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന നിര്‍ദേശത്തെ ഇന്നലത്തെ വാക്സീന്‍ ഉപദേശകസമിതി യോഗത്തില്‍ മിക്കവരും പിന്തുണച്ചതായി സൂചനയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വാക്സീനെടുത്ത് 10 മാസത്തിലധികം പിന്നിട്ടതും പുതിയ വകഭേദത്തിന്റെ ഭീഷണിയും പരിഗണിച്ചാണിത്. വാക്സീനുകളുടെ ഫലപ്രാപ്തി 8-10 മാസം കഴിയുമ്ബോള്‍ കുറഞ്ഞു തുടങ്ങാമെന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. മറ്റു ഗുരുതര രോഗം ബാധിച്ചവര്‍ക്ക് അധിക ഡോസ് നല്‍കുന്നതും ചര്‍ച്ചയായി. ഇതു ബൂസ്റ്റര്‍ ഡോസില്‍ നിന്നു ഭിന്നമാണ്. വാക്സിനേഷനിലൂടെ നേടിയ പ്രതിരോധ ശേഷി കുറഞ്ഞുതുടങ്ങുമ്ബോഴാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. എന്നാല്‍, പ്രതിരോധശേഷിയില്‍ കുറവുള്ളവര്‍ക്ക് അതു മെച്ചപ്പെടുത്താന്‍ നല്‍കുന്നതാണ് അധിക ഡോസ്.

Related News