Loading ...

Home National

സിപിഐ (എം) യെച്ചൂരിയുടെ കരട് രേഖ തള്ളി

സിപിഐ (എം) കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇടത്ത് നിന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സീതാറാം യെച്ചൂരി, ബിമൻ ബസു, പ്രകാശ് കാരാട്ട്ന്യൂഡൽഹി: കോൺഗ്രസ് (ഐ)) യോട് സ്വീകരിക്കേണ്ട സമീപനത്തെ സംബന്ധിച്ച് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ രേഖ പാർട്ടിയുടെ അത്യുന്നത സമിതിയായ കേന്ദ്ര കമ്മിറ്റി 31 നെതിരെ 55 വോട്ടുകൾക്ക് തള്ളി.

ഈ പരാജയം പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ യെച്ചൂരി തുടരുമോ എന്ന ചോദ്യം ഉയർത്തുന്നു. നേരത്തെ രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റി ഭൂരിപക്ഷ തീരുമാന പ്രകാരം നിശ്ചയിച്ചിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് യെച്ചൂരിക്ക് വിജയിക്കാൻ കോൺഗ്രസ് സഹായം ആവശ്യമായി വരുമെന്നതാണ് അന്ന് അത് വിലക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.യെച്ചൂരിയും പ്രകാശ് കാരാട്ടും അവതരിപ്പിച്ച രണ്ടു വ്യത്യസ്ത പ്രമേയങ്ങളിലും ബിജെപി യെ അധികാരത്തിൽ നിന്നും പുറത്താക്കുന്നത് മുഖ്യ ലക്ഷ്യമായി അംഗീകരിക്കുന്നുവെങ്കിലും അതിനുള്ള അടവ് നയത്തിൽ വിയോജിക്കുന്നു. യെച്ചൂരിയുടെ പ്രമേയം ബദൽ ഇടതു ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്നും അതേസമയം എല്ലാ മതേതര ശക്തികളെയും വർഗീയ വിരുദ്ധ പ്രചാരണത്തിൽ ഒപ്പം കൂട്ടണമെന്നും നിർദേശിച്ചു.

സി പി ഐ (എം) ന്റെ ഏറ്റവും വലിയ പാർട്ടി ഘടകമായ പശ്ചിമ ബംഗാൾ ഉൾപ്പെടെ എട്ടു സംസ്ഥാന കമ്മിറ്റികൾ ഇതിനെ പിന്തുണച്ചു.എന്നാൽ കോൺഗ്രസ്സുമായി യാതൊരു ബന്ധത്തിനും പോകരുതെന്ന് വാദിക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ രേഖക്കാണ് കേന്ദ്ര കമ്മിറ്റി അംഗീകാരം. കേരളം ഉൾപ്പെടെയുള്ള ഘടകങ്ങൾ പ്രകാശിന്റെ രേഖയെ പിന്തുണച്ചു.സിപിഐ (എം) പാർട്ടി കോൺഗ്രസ്സിൽ പ്രകാശിന്റെ രേഖ മാത്രമേ ചർച്ചക്ക് വരൂ. രണ്ടു കരടിലുമുള്ള ഭിന്നത നീക്കാൻ നടന്ന ശ്രമങ്ങൾ വിഫലമായി.


Related News