Loading ...

Home Education

19ല്‍നിന്ന്​ 28ലേക്ക്; അഖിലേന്ത്യ റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി കാര്‍ഷിക സര്‍വകലാശാല

തൃ​ശൂ​ര്‍: കാ​ര്‍​ഷി​ക-​അ​നു​ബ​ന്ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​ല​വാ​ര​ത്തിന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ല്‍ (ഐ.​സി.​എ.​ആ​ര്‍) ത​യാ​റാ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ റാ​ങ്കി​ങ്ങി​ല്‍ വീ​ണ്ടും കൂ​പ്പു​കു​ത്തി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല.2019ല്‍ 19ാം ​സ്ഥാ​ന​ത്താ​യി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല 2020ലെ ​റാ​ങ്കി​ങ്ങി​ല്‍ 28ാം സ്ഥാ​ന​ത്തേ​ക്കാ​ണ്​ താ​ഴ്​​ന്നു.

നി​ല​വി​ല്‍ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ന്‍​സ​ല​റാ​യ ഡോ. ​ആ​ര്‍. ച​ന്ദ്ര​ബാ​ബു മുൻപ് ​ പ്ര​വ​ര്‍​ത്തി​ച്ച ത​മി​ഴ്​​നാ​ട്​ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല 2019ലെ ​എ​ട്ടാം സ്ഥാ​നം ഇ​ത്ത​വ​ണ​യും നി​ല​നി​ര്‍​ത്തി. വ​യ​നാ​ട്​ ആ​സ്ഥാ​ന​മാ​യ വെ​റ്റ​റി​ന​റി ആ​ന്‍​ഡ്​​ അ​നി​മ​ല്‍ സ​യ​ന്‍​സ്​ സ​ര്‍​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 39ാം സ്ഥാ​ന​ത്തു​നി​ന്ന്​ നി​ല മെ​ച്ച​പ്പെ​ടു​ത്തി 24ാം സ്ഥാ​ന​ത്തെ​ത്തി. കേ​ര​ള ഫി​ഷ​റീ​സ്​ ആ​ന്‍​ഡ്​​ ഓ​ഷ്യ​ന്‍ സ്​​റ്റ​ഡീ​സ്​ സ​ര്‍​വ​ക​ലാ​ശാ​ല 57ല്‍​നി​ന്ന്​ 46ാം സ്ഥാ​ന​ത്തേ​ക്ക്​ ഉ​യ​ര്‍​ന്നു.



Related News