Loading ...

Home National

എം.പിമാരുടെ സസ്‌പെന്‍ഷന്‍; ശശി തരൂര്‍ എം.പി സന്‍സദ് ടിവി അവതാരക സ്ഥാനമൊഴിഞ്ഞു

ന്യുഡല്‍ഹി: എം.പിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച്‌ ശശി തരൂര്‍ എം.പി. പാര്‍ലമെന്ററി ചാനലായ സന്‍സദ് ടിവിയിലെ അവതാരക പദവിയില്‍ നിന്നും ശശി തരൂര്‍ ഒഴിഞ്ഞു.
ടിവി ടോക്ക്‌ഷോയില്‍ ‘ടു ദ പോയിന്റ്’ എന്ന പരിപാടിയായിരുന്നു തരൂര്‍ അവതരിപ്പിച്ചിരുന്നത്.12 എം.പിമാരുടെ സസ്‌പെന്‍ഷനും പ്രതിപക്ഷ എം.പിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ ചാനല്‍ ഏകപക്ഷീയമായി പെരുമാറുന്നതിലും പ്രതിഷേധിച്ചാണ് തരൂരിന്റെ പിന്മാറ്റം. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി ഏകാധിപത്യപരമാണെന്നും ശശി തരൂര്‍ ആരോപിച്ചു .

Related News