Loading ...

Home Kerala

മുല്ലപ്പെരിയാര്‍ വിഷയം; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

ചെറുതോണി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായ തുറക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ട് തകര്‍ന്നാല്‍ അഞ്ചു ജില്ലകളിലുള്ള ആളുകള്‍ അറബി കടലില്‍ ഒഴുകി നടക്കും എന്നാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. അന്ന് അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണം എന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നിലപാട് മാറ്റി. മരം മുറി അനുമതി നല്‍കിയതിലൂടെ കേരളത്തിന്റെ കേസ് ദുര്‍ബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങള്‍ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.


Related News