Loading ...

Home Kerala

മടപ്പള്ളി ഗവണ്‍മെന്‍റ്​ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

കോഴിക്കോട്: ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്‍റ്​ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം.ഇതുസംബന്ധിച്ച ശുപാര്‍ശ പൊതു വിദ്യാഭ്യാസ വകുപ്പ്​ അംഗീകരിച്ചു.1920 ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവണ്‍മെന്‍റ്​ ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്‍റ്​ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ബോയ്സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചതായിരുന്നു. പിന്നീട് ഗവണ്‍മെന്‍റ്​ ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് ഗവണ്‍മെന്‍റ്​ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയി മാറി. ഗവണ്‍മെന്‍റ്​ ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്‍റ്​ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി മാറുകയും ചെയ്തു. ഈ സ്കൂളില്‍ ആണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ഈ തീരുമാനം മന്ത്രിതലത്തില്‍ എത്തുന്നത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകള്‍ വേണോ എന്ന ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഗേള്‍സ് ഒണ്‍ലി സ്‌കൂളിനെ മിക്സ്ഡ് സ്കൂള്‍ ആക്കുന്നതെന്ന്​ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Related News