Loading ...

Home National

സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ഇന്ന് വൈകുന്നേരം സമവായ ചര്‍ച്ച

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ഉയര്‍ത്തിയ പ്രശ്നം സമവായത്തിലെത്തിക്കാന്‍ ബാര്‍ കൗണ്‍സില്‍ ശ്രമം ആരംഭിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ സമിതി ഞായറാഴ്ച ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകുന്നേരം 7.30 ന് ആണ് സമിതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു ശേഷം മുഴുവന്‍ ജഡ്ജിമാരുമായും സമിതി കാണും.വാര്‍ത്താ സമ്മേളനം നടത്തിയവരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ചര്‍ച്ചകള്‍ക്ക് തയാറായെന്നും ബാര്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിസന്ധി പരിഹാരത്തിനായി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ഇന്നലെ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരുന്നു.ജഡ്ജിമാരുടെ പ്രകോപനത്തിന് കാരണങ്ങളിലൊന്നായ സിബിഐ സ്പെഷല്‍ ജഡ്്ജി ബി.എച്ച്‌. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്ന പൊതുതാത്പര്യ ഹര്‍ജി ഒരു ദിവസം മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളും ഇന്നുണ്ടാകുമെന്നാണ് സൂചന.

Related News